നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളിൽ നിന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാനും അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനുമുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറം മണ്ഡലത്തിൽ സ്വഗതസംഘം ഓഫീസ് തുറന്നു. മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തിൽ ആരംഭിച്ച ഓഫീസ് ഡെപ്യൂട്ടി കളക്ടർ എസ്.എസ് സരിൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.പി അനിൽ അധ്യക്ഷത വഹിച്ചു.
തഹസിൽദാർ ഹാരിസ് കപൂർ, ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസർ കെ.എം സുജാത, മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സുരേഷ് മാസ്റ്റർ, പി.എസ്.എ സബീർ എന്നിവർ സംബന്ധിച്ചു. ജില്ലാ ലേബർ ഓഫീസർ ജയപ്രകാശ് നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം നഗരസഭാ സെക്രട്ടറി ഹസീന നന്ദിയും പറഞ്ഞു. നവംബർ 29ന് വൈകുന്നേരം ആറിന് എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിലാണ് മലപ്പുറം മണ്ഡലം നവകേരള സദസ്സ് നടക്കുന്നത്.
Content Summary: New Kerala audience: Malappuram Mandal-level Welcome Committee office opened
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !