Trending Topic: PV Anwer

മുന്നണി മാറണമെങ്കില്‍ ബാങ്കിന്റെ വാതിലില്‍ കൂടി കടക്കേണ്ട കാര്യം മുസ്ലീം ലീഗിനില്ല, ' ആ തീ കത്താന്‍ പോകുന്നില്ല': സാദിഖലി തങ്ങള്‍

0

കല്‍പ്പറ്റ:
മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ തള്ളി മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഒരിഞ്ച് പോലും മാറി നടക്കില്ലെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

വയനാട് ജില്ലാ മുസ്ലീം ലീഗ് കൗണ്‍സില്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി മാറുമെന്ന് പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കണമെന്നും അദ്ദേഹം പറഞ്ഞു.

'മൂന്നണി മാറണമെങ്കില്‍ ബാങ്കിന്റെ വാതിലില്‍ കൂടി കടക്കേണ്ട കാര്യം മുസ്ലീം ലീഗിനില്ല. മുന്നണി മാറണമെങ്കില്‍ കാര്യകാരണ സഹിതം തുറന്നുപറയും. ഇപ്പോള്‍ അതിന്റെ സാഹചര്യം ഇല്ല. മുന്നണി ഉറപ്പിക്കാനാള്ള കാര്യകാരണങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ മുന്നണിയിലെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വമാണ് ഇപ്പോള്‍ മുസ്ലീം ലീഗിനുള്ളത്. അതുകൊണ്ടുതന്നെ ഐക്യമുന്നണിയെ ശക്തിപ്പെടുത്തണം. വെറേ ആരെങ്കിലും വല്ല വെള്ളവും അടുപ്പത്ത് വച്ചിട്ടുണ്ടെങ്കില്‍ ആത് മാറ്റിവയ്ക്കണം. ആ തീ കത്താന്‍ പോകുന്നില്ല'- പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള ആളുകളെ വേദിയിലിരുത്തിയാണ് തങ്ങളുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. മുസ്ലീം ലീഗിന്റെ നിലപാടാണ് ഇതാണെന്ന് തങ്ങള്‍ ആവര്‍ത്തിച്ച്‌ പറയുകയും ചെയ്തു. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം നിലനിര്‍ത്തുകയെന്നത് മുസ്ലീം ലീഗിന്റെ ലക്ഷ്യമെന്നും പറഞ്ഞ തങ്ങള്‍ നവകേരള സദസിനെതിരെയും രംഗത്തെത്തി.

Content Summary: Muslim League doesn't have to go through the door of a bank if it wants to change its front: Sadiqali Thangal

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !