കൊച്ചി: കെഎസ്‌ഇബി മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റില്‍ അയോഗ്യരായവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു.
തൃശൂര്‍ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദ്ദീന്‍ തുടങ്ങിയവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
അയോഗ്യരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പിഎസ് സി ലിസ്റ്റ് കോടതി ദുര്‍ബലപ്പെടുത്തി. യോഗ്യരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. അതില്‍ നിന്നും നിയമനം നടത്താനും കോടതി ഉത്തരവിട്ടു.
Content Summary: KSEB Meter Reader Post: High Court cancels PSC list and appointment
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !