കനത്ത മഴയിലും നിലമ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് ഒഴികിയെത്തിയത് പതിനായിരങ്ങൾ. നിലമ്പൂർ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം ജനപങ്കാളിത്തമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേൽക്കാൻ വഴിക്കടവിലെ മുണ്ട മൈതാനത്ത് എത്തിച്ചേർന്നത്. മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് മലപ്പുറം ജില്ലയിലെത്തിയ നവകേരള സദസ്സിന് ഓരോ മണ്ഡലങ്ങളിലും ജന തിരക്കേറുകയാണ്.
ഉച്ചക്ക് ശേഷം മൂന്നിന് ആരംഭിക്കുന്ന സദസ്സിലേക്ക് രാവിലെ തന്നെ ആവേശത്തോടെ ജനങ്ങൾ എത്തിത്തുടങ്ങി. 25000 ആളുകൾക്ക് ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നെങ്കിലും അതും നിറഞ്ഞു കവിഞ്ഞ ജനപങ്കാളിത്തമാണ് നിലമ്പൂരിൽ കണ്ടത്. വീണ്ടും കസേരകൾ എത്തിച്ചിട്ടും മൈതാനത്തിന് പുറത്തേക്ക് കവിയുന്ന ജനസാഗരമാണ് മന്ത്രിസഭയെ വരവേറ്റത്. ജനപങ്കാളിത്തം മുൻകൂട്ടി കണ്ട് സംഘാടക സമിതി എല്ലാ വിധ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു.
ജർമൻ ഹാങറിൽ തീർത്ത പന്തലും ആറോളം അനുബന്ധ പന്തലുകളും വിവിധയിടങ്ങളിൽ സദസ്സ് വീക്ഷിക്കാൻ പത്തോളം എൽ.ഇ.ഡി സ്‌ക്രീനും ലൈവ് സംപ്രേക്ഷണവും ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികളും ഉച്ചഭക്ഷണവും കൂടിവെള്ളവും സംഘാടക സമിതി ഒരുക്കി നൽകി. നിവേദനം നൽകാൻ തയാറാക്കിയ 30 കൗണ്ടറുകളും വരുന്നവരെ സഹായിക്കാൻ ഹെൽപ്പ് ഡസ്‌ക്ക്, മെഡിക്കൽ ടീം, വളണ്ടിയർ സേവനവും ഒരുക്കി ജനഹൃദയങ്ങളിലേക്ക് ഇറങ്ങി വരുകയായിരുന്നു നവകേരള സദസ്സ്.
Content Summary: Despite the heavy rain, the Nilambur Mandal Navakerala audience cleared the sea of people without losing their enthusiasm
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !