പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തി വിവാദത്തില്‍പ്പെട്ട റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിയമലംഘനം കാരണം പെർമിറ്റ് റദ്ദാക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. കെ. കിഷോർ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ പെർമിറ്റ്.
തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തി എന്നാരോപിച്ച് റോബിൻ ബസ് കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു മാറ്റിയിരുന്നു. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുക്കുകയും ചെയ്തു. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു.
യാത്രാമധ്യേ പലതവണ ബസിന് മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കിയതും ചർച്ചയായി. നിയമലംഘനത്തിന് ആഹ്വാനം ചെയ്തവർക്കെതിരെയും നടപടി സ്വീകരിച്ചു. ബസിനെതിരായ മോട്ടർവാഹന വകുപ്പിന്റെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Department of Motor Vehicles has canceled the permit of Robin Bus
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !