ഡീപ്ഫേക്കിൽ കുടുങ്ങി ബോളിവുഡ് നടി കജോൾ; കാമറയ്ക്ക് മുന്നിൽ വസ്ത്രം മാറുന്ന ദൃശ്യങ്ങലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

0

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. ഈ വിഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണവും പുരോ​ഗമിക്കുകയാണ്. അതിനിടെ മറ്റൊരു ബോളിവുഡ് താരറാണി കൂടി ഡീപ് ഫെക്കിൽ കുടുങ്ങിയിരിക്കുകയാണ്. കജോളിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

മന്ദാരം എന്ന് പേരുള്ള ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കാമറയ്ക്ക് മുൻപിൽ വസ്ത്രം മാറുന്ന തരത്തിലുള്ളതാണ് വിഡിയോ. കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് വിഡിയോ പ്രചരിക്കുന്നത്. സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആയ ​ഗെറ്റ് റെഡി വിത്ത് മി വിഡിയോ ഉപയോ​ഗിച്ചാണ് ഡീപ് ഫേക്ക് നിർമിച്ചിരിക്കുന്നത്.


കജോളിന്റേതെന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോർട്ട് ചെയ്തു. ഒരു സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറിന്റെ ദൃശ്യത്തിൽ നടിയുടെ മുഖം കൃത്രിമമായി ചേർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ വർഷം ജൂൺ അഞ്ചിനാണ് യഥാർത്ഥ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദിവസങ്ങൾക്ക് മുൻപ് രശ്മികയും ഡീപ് ഫേക്ക് വിഡിയോ പുറത്തുവന്നതോടെ ആശങ്ക പങ്കുവച്ച് നിരവധി താരങ്ങൾ രം​ഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ സാറ പട്ടേലിന്റെ വിഡിയോ ഉപയോ​ഗിച്ചാണ് ഡീപ് ഫേക്ക് നിർമിച്ചത്.  സംഭവത്തിൽ കേസെടുത്ത പൊലീസ് ബിഹാർ സ്വദേശിയായ 19കാരനെ ചോദ്യം ചെയ്തിരുന്നു. നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ആദ്യം അപ് ലോഡ് ചെയ്തത് ഇയാളാണെന്നാണ് പൊലീസിന്റെ സംശയം.


Content Summary: Bollywood actress Kajol caught in deepfake; Scenes of changing clothes in front of the camera

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !