തൃശൂര്‍: ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുത്ത മുണ്ട് ഉരിഞ്ഞ് പ്രതിഷേധിച്ചയാളെ അറസ്റ്റ് ചെയ്തു.
ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. മാമാ ബസാര്‍ സ്വദേശി ബഷീറാണ് മുണ്ടുരിഞ്ഞ് പ്രതിഷേധിച്ചത്.
ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 'ലെവല്‍ ക്രോസുകള്‍ ഇല്ലാത്ത കേരളം' പദ്ധതിയിലാണ് ഗുരുവായൂര്‍ റെയില്‍വേ മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. പദ്ധതി പ്രകാരം സംസ്ഥാനത്ത് നൂറിലധികം റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഇപ്പോള്‍ 13 റെയില്‍വേ മേല്‍പ്പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് നടക്കുകയാണ്. ഇതില്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, കോഴിക്കോട് ജില്ലയിലെ ഫറോക്ക് റെയില്‍വേ മേല്‍പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി.
Content Summary: Black turban protest against Minister Muhammad Riaz; arrest
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !