പാലക്കാട്: മദ്യ ലഹരിയില്‍ മകൻ അമ്മയെ കൊന്നു. പാലക്കാട് കാടാങ്കോടാണ് സംഭവം. അയ്യപ്പൻക്കാവ് സ്വദേശി യശോദയാണ് മരിച്ചത്.
യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പുണ്ണിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മകൻ അനൂപ് യശോദയെ മര്‍ദിച്ചത്.
മദ്യലഹരിയിലായിരുന്ന അനൂപ് ബന്ധുക്കളെയും മര്‍ദിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കസബ പൊലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. മരിച്ച അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Content Summary: Argument over taking father to hospital; Mother died after being beaten by her son
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !