നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ പുലി വീണു; പുറത്തെടുക്കാന്‍ ശ്രമം...

0

കണ്ണൂര്‍:
പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ പുലി വീണു. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്.

പുലിയെ മയക്കുവെടി വെച്ച്‌ പുറത്തെടുക്കാനാണ് ശ്രമം.

കണ്ണവത്തു നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണര്‍ വലയിട്ട് മൂടി. പുലിക്ക് നില്‍ക്കാനായി കിണറ്റില്‍ തടിക്കഷണം ഇട്ടു കൊടുത്തിട്ടുണ്ട്. വയനാട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം കൂടി എത്തിയശേഷമാകും പുലിയെ പിടിക്കാന്‍ നടപടി സ്വീകരിക്കുക.

ജനവാസ മേഖലയായ പ്രദേശത്തിന് സമീപത്തൊന്നും വനമേഖലയില്ല. പുലിയെ കണ്ടെത്തിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. നേരത്തെ തിരുവനന്തപുരത്ത് മയക്കുവെടി വെച്ച്‌ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ട് കരടി ചത്തത് കണക്കിലെടുത്ത് വിദഗ്ധ സംഘം സാഹചര്യം വിലയിരുത്തിയ ശേഷമാകും മയക്കുവെടിയില്‍ അന്തിമ തീരുമാനമെടുക്കുക.

Content Summary: A tiger fell into the well of a house under construction; Trying to get out...

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !