ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി; സംഘമെത്തിയത് വെള്ള നിറത്തിലുള്ള കാറില്‍..

0

കൊല്ലം:
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് തട്ടിക്കൊണ്ടുപോയത്.

ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് കാണാതായത്. സംഭവത്തില്‍ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസുകാരന്‍ സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിന് പോകുമ്ബോഴാണ് സംഭവം.. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. സഹോദരനെ തട്ടിമാറ്റിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറച്ചു വന്നിട്ടുണ്ട്. കുട്ടിയെ കടത്തിയത് വീടിന് സമീപത്ത് വെച്ചാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. സിസിടി ദൃശ്യത്തില്‍ കാറിന്റെ നമ്ബര്‍ വ്യക്തമല്ല.

കെഎല്‍ 01 എന്ന് നമ്ബര്‍ പ്ലേറ്റില്‍ കാണിക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങളില്‍ നിന്ന് കാറിന്റെ നമ്ബര്‍ വ്യക്തമല്ല. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. സഹോദരിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോരന് പരിക്കുണ്ട്. ഓടി വീട്ടിലെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ വിവരം സഹോദരനാണ് വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ ഫോണ്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് വെള്ള നിറത്തിലുള്ള കാറാണെന്ന് കണ്ടെത്തുന്നത്. നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. കൊല്ലം ജില്ലയിലെ മുഴുവന്‍ കാറുകളിലും പൊലീസ് പരിശോധന ശക്തമാക്കി.
Content Summary: A six-year-old girl was abducted; The group arrived in a white car

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !