വളാഞ്ചേരി:ലോഡ്ജുകളിൽ താമസിച്ച് മോഷണം നടത്തുന്ന പ്രതികളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്‌തു, ലോഡ്ജുകൾ മാറി മാറി താമസിച്ച് പരിസര പ്രദേശങ്ങളിൽ മോഷണവും, ലഹരി വിൽപ്പനയും നടത്തുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ
രാഹുൽരാജ് മേനേത്ത് വീട്ടിൽ,അത്തോളി കൂവുള്ളി,കോഴിക്കോട്
ഖാലിദ്, തെയ്യോട്ട് പാറക്കൽ അത്താണിപടി,അലനെല്ലൂർ, പാലക്കാട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വളാഞ്ചേരി ആയിഷ ലോഡ്ജിൽ നടത്തിയ പരിശോധനക്കിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരിശോധനക്കിടെ പ്രതിയായ രാഹുൽ രാജും, ഖാലിദും കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് സ്വയമ മുറിവുണ്ടാക്കിയും പോലീസിനെ ആക്രമിച്ചും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സാഹസികമായി കീഴടക്കിയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ രാഹുൽ രാജ് കോഴിക്കോട്, കണ്ണൂർ, വയനാട്, എന്നിവിടങ്ങളിൽ നിരവധി മോഷണ കേസുകളിലും, സ്റ്റേഷനിൽ അതിക്രമം കാണിച്ച് പൊലിസിനെ കൈയേറ്റം ചെയ്ത കേസുകളിലും,ലഹരി മരുന്ന് കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയാണ് .രണ്ടാം പ്രതിയായ ഖാലിദ് നിരവധി ലഹരിമരുന്ന് കേസുകളിലും, മോഷണ കേസുകളിലും പ്രതിയാണ്. പയ്യന്നൂർ റയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയ ബൈക്ക് ഇവരിൽ നിന്നും കണ്ടെടുത്തു. പ്രതികളെ കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ എസ്.ഐ ജലീൽ കരുത്തേടത്, ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ,ജയപ്രകാശ്, ഉദയൻ,വിനീത് എന്നിവർ ഉണ്ടായിരുന്നു.
Content Highlights: Theft and sale of intoxicating drugs while staying in lodges...
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !