കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ കണ്ണ് ചികിത്സാ വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ആശുപത്രി സന്ദർശിച്ച് കെട്ടിടത്തിന്റെ പ്രവൃത്തികൾ വിലയിരുത്തി.
1.54 കോടി രൂപ ചെലവിലാണ് ആശുപത്രിയിൽ കണ്ണ് ചികിത്സാ വിഭാഗത്തിന് മാത്രമായി പ്രത്യേക കെട്ടിടമൊരുക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. മൂന്ന് ഡോക്ടർമാർക്ക് ഒരേ സമയം പരിശോധനക്കുള്ള ഔട്ട് പേഷ്യന്റ് സൗകര്യം, പേഷ്യന്റ്സ് വെയ്റ്റിംഗ് ഏരിയ, മൈനർ പ്രൊസീജിയർ റൂം, ഡോക്ടേഴ്സ് റസ്റ്റിംഗ് റൂം, പത്തോളം ബഡ് സ്പേസുള്ള കിടത്തി ചികിത്സിക്കാനുള്ള വാർഡ്, ബാത് റൂമുകൾ എന്നിവയാണ് താഴെ നിലയിലുള്ളത്.
ഓപ്പറേഷൻ തീയേറ്റർ, ഓപ്പറേഷൻ സജ്ജീകരണത്തിനുള്ള മുറികൾ, സ്റ്റോർ ഏരിയ, ഒബ്സർവേഷൻ റൂം എന്നിവയാണ് മുകൾ നിലയിലുള്ളത്. ലിഫ്റ്റ് സജ്ജീകരിക്കാനുള്ള സൗകര്യവും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിലുണ്ട്.
നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരം അനുവദിച്ച 1.54 കോടി ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. അവസാന ഘട്ടമായ പെയിന്റിംഗ് , ഇലക്ട്രിക്കൽ ഫിറ്റിംഗ്സ് പ്രവൃത്തികളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ജൂൺ അവസാനത്തോട് കൂടി പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെട്ടിട്ട നിർമ്മാണം ഉടൻ പൂർത്തീകരിച്ച് ഐവാർഡിന്റേയും ഐ ഓപ്പറേഷൻ തിയേറ്ററിന്റേയും സേവനം വേഗത്തിൽ ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് , വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിൻഷാനിമോൾ എം.സി, മെമ്പർ പി. മൻസൂറലി മാസ്റ്റർ, മെഡിക്കൽ ഓഫീസർ ഡോ. അലിയാമു , പാറക്കൽ ബഷീർ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഷമീർ തടത്തിൽ,ആഷിഖ് കൊളത്തോൾ, റഹീം എം.പി, അബ്ദുൽ നാസർ എൻ.പി, മനോജ് പേരശ്ശനൂർ, എ.എ സുൽഫിക്കർ, സഖാഫ് തങ്ങൾ എന്നിവരുംഎം.എൽ.എക്കൊപ്പമുണ്ടായിരുന്നു
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !