Trending Topic: PV Anwer

മൂന്നാക്കൽ പള്ളി ഭണ്ഡാര മോഷണം: കള്ളൻ കാണാമറയത്ത് തന്നെ... പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

0



പ്രസിദ്ധമായ എടയൂർ മൂന്നാക്കൽ പള്ളിയിൽ  നടന്ന ഭണ്ഡാര മോഷണ കേസിൽ പ്രതിയെ കണ്ടെത്താനായില്ല. ശനിയാഴ്ച അർധരാത്രിയിൽ ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് മൂന്നാക്കൽ മേലേ പള്ളിയിലെ ഭണ്ഡാര പെട്ടി പിക്കാസുപയോഗിച്ച് പൊളിച്ച് മാറ്റി ഒരു ലക്ഷത്തോളം രൂപ മോഷ്ടിക്കപെട്ടത്.ഞായറാഴ്ച രാവിലെ തന്നെ വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 

വഖഫ് ബോർഡ് ഉദ്യോഗസ്ഥരുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും വിരലടയാള വിദഗ്ദരും മറ്റും സ്ഥലത്തെത്തി പരിശോധനയും നടത്തിയിരുന്നു.മുഖം മറച്ചാണ് മോഷ്ടാവ് മോഷണം നടത്താനെത്തിയിരുന്നത്‌. അതു കൊണ്ട് തന്നെ പള്ളിയിലേയും പരിസര പ്രദേശങ്ങളിലെയും CCTVകൾ പരിശോധിച്ച പോലീസിന് കാര്യമായ തുമ്പെന്നും കിട്ടിയിട്ടില്ല. വിരലടയാള വിദഗ്‌ദരുടെ കൂടി റിപോർട്ട് ലഭിച്ചാൽ അന്വേഷണത്തിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.
(ads1)
അതേ സമയം രണ്ട് ദിവസങ്ങളിലായി പോലീസ് മൂന്നാക്കൽ പള്ളിക്കും സമീപ പ്രദേശങ്ങളിലെ ഊടുവഴികളിലൂടെയും മറ്റും  സഞ്ചരിച്ച് പരമാവധി CCTV ഫൂട്ടേജ് ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ പല മേഖലകളിലും CCTV ക്യാമറകൾ ഇല്ലാത്തത് കൊണ്ട് തന്നെ ആ ശ്രമം പരാജയപെടുകയാണ്.മോഷണം പോയത് ചെറിയ തുകയാണങ്കിലും മൂന്നാക്കൽ പള്ളി പോലുള്ള പ്രശസ്തമായ ഒരു ആരാധനയത്തിൽ ഇത്തരത്തിൽ അതിവിദഗ്ദനായ ഒരു മോഷ്ടാവ് എത്തി പണം അപഹരിച്ചത്  നാട്ടുകാരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. 

പള്ളിയുടെ മുക്കു മൂലകളെല്ലാം അറിയുന്ന മോഷ്ടാവ് ദൂരദേശത്തുകാരനല്ല, പരിസര പ്രദേശത്തുകാരനാണന്ന സംശയവും ജനങ്ങൾക്കിടയിലുണ്ട്. മുൻപ് പള്ളി പറമ്പിൽ നിന്നും ഇത്തരത്തിൽ ചന്ദനമരവും മോഷണം പോയിരുന്നു. ആ കേസിൽ പ്രതിയെ പിടികൂടാനായിരുന്നില്ല. ഈ കേസിൽ വൈകാതെ പ്രതിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Content Highlights: Theft of the Munnakal church treasury...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !