തിരുവനന്തപുരം: മതപഠനശാലയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. കേസിൽ ഇന്നലെ നിർണായക വഴിത്തിരിവുണ്ടായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനുപിന്നാലെ ആൺസുഹൃത്തിനെതിരെ ഇന്നലെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് ഹാഷിം അറസ്റ്റിലാവുന്നത്.
ഇന്ന് പുലർച്ചെ ബീമാപ്പള്ളി പരിസരത്തുവച്ചാണ് ഹാഷിം അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീടിന് പരിസരത്താണ് ഹാഷിം താമസിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
പെൺകുട്ടി മതപഠനശാലയിലെത്തുന്നതിന് മുൻപുതന്നെ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പൊലീസിന്റെ നിഗമനം. ഹാഷിമുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും പിന്നാലെ പെൺകുട്ടിയെ മതപഠനശാലയിലേയ്ക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. പെൺകുട്ടി മാനസിക പീഡനത്തിനിരയായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി
മതപഠനശാലയിലെ പീഡനമാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് ആത്മഹത്യാ പ്രേരണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ഹാഷിമിലേയ്ക്ക് എത്തുന്നത്.
Content Highlights: Suicide in religious study center: Girl becomes victim of sexual assault, male friend arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !