കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടു. ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപേർ അറിയിച്ചു. ചേനപ്പാടി ലക്ഷം വീട് കോളനി ഭാഗത്ത് ഭൂമിക്കടിയിൽനിന്ന് തോട്ട പൊട്ടുന്നപോലെ വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഭീതിയിലായ നാട്ടുകാർ വീടുകൾക്ക് പുറത്തിറങ്ങി. ചിലർക്ക് കാലുകളിൽ തരിപ്പ് അനുഭവപ്പെട്ടു. എന്ത് പ്രതിഭാസമാണിതെന്ന് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തും.
Content Highlights: rumbling and vibrating from underground; Locals panicked in Kanjirapalli; Department of Geology to check
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !