സിനിമ താരം ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വലതും ചെറുതുമായ നിരവധി സിനിമകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനായിരുന്നു ഹരീഷ് പേങ്ങൻ.
വയർ വേദന അനുഭവപ്പെട്ടത് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ രോഗ ബാധിതനാണെന്ന് കണ്ടെത്തുന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹത്തിന് അടിയന്തിരമായി കരൾ മാറ്റിവയ്ക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നു. കരൾ ദാനം ചെയ്യാൻ സഹോദരി തയ്യാറായിരുന്നുവെങ്കിലും പണം വിലങ്ങ് തടിയാവുകയായിരുന്നു. തുടർന്നുള്ള ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായതിനെ തുടർന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു.
മഹേഷിന്റെ പ്രതികാരം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി, ഷഫീഖിന്റെ സന്തോഷം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു ഹരീഷ് പേങ്ങൻ.
Content Highlights: Film star Harish Pengan passed away
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !