ഇനി ദുബൈ യാത്രയ്ക്ക് കാത്തിരിക്കേണ്ട; ടിക്കറ്റിനൊപ്പം സൗജന്യ ഹോട്ടൽ താമസവും ഓഫർ ചെയ്ത് എമിറേറ്റ്സ് എയര്‍ലൈന്‍സ്.
ഒരു ദുബായ് യാത്രയൊക്കെ സ്വപ്നം കാണുന്നവർ ഒരുപാടുപേരുണ്ട്. പ്രത്യേകിച്ചും വിദേശയാത്ര നടത്താൻ അവസരം ലഭിച്ചാൽ ഒന്നു ദുബായ് വഴി കറങ്ങിവരാം എന്നു വിചാരിക്കുന്നവരും ചുരുക്കമല്ല. പക്ഷെ സാമ്പത്തികമാണ് പലരേയും പിന്നോട്ടു വലിക്കുന്ന പ്രധാന ഘടകം. ഇനി അൽപം ഞെരുങ്ങി വിമാന ടിക്കറ്റിനുള്ള പണം കരുതാമെന്ന് വച്ചാൽ തന്നെ താമസമാകും അടുത്തവില്ലൻ. അങ്ങനെ യാത്ര മാറ്റിവച്ചവർക്ക് ഒരു സുവർണാവസരമാണ് ഇപ്പോൾ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഒരുക്കുന്നത്.
ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദുബായില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്കും സൗജന്യ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്യുകയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. മേയ് 22 മുതല്‍ ജൂണ്‍ 11 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ സഞ്ചരിക്കുന്നവര്‍ക്ക് ഈ സൗജന്യ ഹോട്ടല്‍ താമസം ലഭിക്കുന്നതാണ്.
എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ റിട്ടേണ്‍ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് 25 hours Hotel Dubai One Central ല്‍ രണ്ട് രാത്രി സൗജന്യമായി തങ്ങാനുള്ള ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിലെ പ്രശസ്‍തമായ മ്യൂസിയം ഓഫ് ഫ്യൂച്ചറിനും മറ്റ് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും അടുത്തുള്ള ഹോട്ടലാണിത്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും വാഹന സൗകര്യവും ലഭ്യമാക്കും. പ്രീമിയം ഇക്കണോമി ക്ലാസിലും ഇക്കണോമി ക്ലാസിലും യാത്ര ചെയ്യുന്നവര്‍ക്ക് Novotel World Trade Centreല്‍ ഒരു രാത്രി തങ്ങാനുള്ള ഓഫറാണ് ലഭ്യമാക്കിയിട്ടുള്ളത്.
ചുരുങ്ങിയത് 24 മണിക്കൂറിലധികം ദുബൈയില്‍ ചെലവഴിക്കുന്ന റിട്ടേണ്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്കാണ് ഓഫർ ലഭിക്കുക. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്‍തിരിക്കണം. എമിറ്റേസ് വെബ്‍സൈറ്റ്, എമിറേറ്റ്സ് കോള്‍ സെന്റര്‍, ടിക്കറ്റ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ദുബായിലേക്കോ അവിടെ നിന്ന് മറ്റിടങ്ങളിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റുകളിലോ ഈ വര്‍ഷം മേയ് 26 മുതല്‍ ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ഉപയോഗപ്പെടുത്താം.
Content Highlights: Emirates Airlines is offering a free hotel stay with the ticket
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !