റോയ് ബംഗളൂരു താരം റോയ് കൃഷ്ണയെ വീഴ്ത്തിയതിന്റെ വഴിയായിരുന്നു പെനാൽറ്റി. കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല. പന്ത് അനായാസം വലയിൽ. ആദ്യ പകുതി പിരിയുമ്പോൾ സ്കോർ 1-1.
രണ്ടാം പകുതിയിലും ഇരു പക്ഷവും ആക്രമണം തുടർന്നു. 78ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ബംഗളൂരു ലീഡെടുത്തു. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന റോയ് കൃഷ്ണയ്ക്ക് കണക്കായി കൃത്യം ലഭിച്ചു. വായുവിലേക്ക് ഉയർന്ന് ചാടി താരം ഗംഭീര ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. ബംഗളൂരു മുന്നിൽ.
എന്നാൽ ബംഗളൂരുവിന്റെ ആഹ്ലാദം അധികം നീണ്ടില്ല. പെനാൽറ്റി വീണ്ടും എടികെയുടെ രക്ഷയ്ക്കെത്തി. നംഗ്യാൽ ഭൂട്ടിയയെ പാബ്ലോ പെരസ് ബോക്സിൽ വീഴ്ത്തിയതിന് റഫറി എടികെയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. 84ാം മിനിറ്റിലായിരുന്നു ഈ പെനാൽറ്റി. വീണ്ടും കിക്കെടുത്തത് പെട്രറ്റോസ് തന്നെ. പിഴവില്ലാതെ ഒരിക്കൽ കൂടി സൂപ്പർ താരം പന്ത് വലയിലിട്ടതോടെ മത്സരം ഒപ്പത്തിനൊപ്പം. പിന്നീട് ഗോൾ വന്നില്ല. മത്സരം അധിക സമയത്തേക്ക്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: ISL title for ATK Mohun Bagan; Bangalore FC was defeated in the penalty shootout
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !