തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാം തുറന്നു. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്ന് സെക്കൻഡിൽ 50 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
70 മീറ്റർ ഉയർത്തിയാണ് വെള്ളം തുറന്നുവിട്ടത്. ജലനിരപ്പ് 2384.10 മീറ്റർ എത്തിയതിന് പിന്നാലെയാണ് ഷട്ടർ ഉയർത്തിയത്.
അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എങ്കിലും പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടമലയാർ അണക്കെട്ടിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ജലനിരപ്പ് 162 മീറ്റർ പിന്നിട്ടു. ഇടമലയാറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അര മീറ്റർ കൂടി ഉയർന്നാൽ ഇന്ന് വൈകീട്ട് ആറ് മണിയോടെ റെഡ് അലർട്ട് പ്രഖ്യാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !