സ്വര്‍ണവില വീണ്ടും റെക്കോഡ് കുറിച്ച് 41,000 രൂപയ്ക്കടുത്തെത്തി. ബുധനാഴ്ച 520 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി.
ഗ്രാമിനാകട്ടെ 65 രൂപ കൂടി 5,100 രൂപയുമായി. ജൂലായ് 31നാണ് പവന്‍വില ആദ്യമായി 40,000 രൂപയിലെത്തിയത്. അഞ്ചുദിവസംകൊണ്ട് 800 രൂപയുടെ വര്‍ധനവാണുണ്ടായത്.
ദേശീയ വിപണിയിലും സ്വര്‍ണവില കുതുക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയില്‍ ഇതാദ്യമായി സ്വര്‍ണവില ഔണ്‍സിന് 2000ഡോളര്‍ കടന്നു. 0.2ശതമാനം വര്‍ധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
കോവിഡ് വ്യാപനം ശക്തമായി തുടരുകയും മറ്റ് വിപണികളില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് കൂടുകയാണ്.
സ്വര്‍ണ ഇ.ടി.എഫുകളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം.ലോകത്തെ ഏറ്റവുംവലിയ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റില്‍ നിലവിലുള്ള നിക്ഷേപം 1,257.73 ടണ്‍ സ്വര്‍ണമാണ്.
find Mediavision TV on social media
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !