അജ്‌മാൻ: പാണക്കാട് സയ്യിദ് മുഹമ്മദ് അലി ഷിഹാബ് തങ്ങൾ നാടിന്റെ സമാധനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച നേതാവാണെന്ന് ഇസ്മായിൽ ഏറാമല . അജ്‌മാൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഷിഹാബ് തങ്ങൾ അനുസ്മരണ പരിപടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം . ഹാമിദ് ഫലാഹി വെളിമണ്ണയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി യു എ ഇ കെഎംസിസി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ തളങ്കര ഉത്ഘാടനം ചെയ്തു . ചടങ്ങിൽ കുറ്റ്യാടി MLA പാറക്കൽ അബ്ദുള്ള സാഹിബ് അനുസ്മരണ സന്ദേശം അറിയിച്ചു .അജ്‌മാൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ , സംസ്ഥാന ട്രഷറർ സാലിഹ് സി എച് , അജ്‌മാൻ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് എടച്ചേരി ,ജില്ലാ ജനറൽ സെക്രട്ടറി സി കെ അൻവർ , ജില്ലാ ട്രഷറർ അസീസ് വെള്ളിലാട്ട് , ദുബായ് കെഎംസിസി വടകര മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ടി എൻ ,
ജാബിർ കാർത്തികപ്പള്ളി തുടങ്ങിയവർ ആശംസ അറിയിച്ചു . സിഎം ചെറുമോത്ത് രചിച്ച അനുസ്മരണ ഗാനം അർഷിന ചെറുമോത്ത് ആലപിച്ചു .
മുഹമ്മദ് അലി അഴിയൂർ അദ്ദ്യക്ഷത വഹിച്ചു . നസറുദ്ധീൻ വടകര , ഫിർദൗസ് ഒഞ്ചിയം ചടങ്ങ് കോർഡിനേറ്റ് ചെയ്തു . ഷംനാസ് കണ്ണൂക്കര സ്വാഗതവും ഷംനാസ് എ വി നന്ദിയും പറഞ്ഞു
find Mediavision TV on social media
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !