വളാഞ്ചേരി: വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ പുറത്തൂർ മേടൻ നന്പ്രത്ത് റംഷാദി (47) നെയാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടി.മനോഹരൻ അറസ്റ്റ് ചെയ്തത്.
2019 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ യുവതിയുമായി ബന്ധം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി വളാഞ്ചേരി മുക്കിലപീടികയിൽ പ്രതിയുടെ സുഹൃത്തിന്റെ വാടക വീട്ടിൽ കൊണ്ടുവന്നു പീഡിപ്പിച്ചതെന്നാണ് പരാതി. ഒളിവിൽ പോയ റംഷാദ് ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.